കണ്ണൂർ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 41 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ചെമ്പിലോട് 1, ചെറുതാഴം 6, ധര്‍മ്മടം 12, എരഞ്ഞോളി 15, ഏഴോം 13, കടന്നപ്പള്ളി പാണപ്പുഴ 12, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 44, കീഴല്ലൂര്‍ 11, കൂടാളി 2,13, കോട്ടയം മലബാര്‍ 8, കുറ്റ്യാട്ടൂര്‍ 5, മാങ്ങാട്ടിടം 7,8, മട്ടന്നൂര്‍ നഗരസഭ 3, നടുവില്‍ 11, ന്യൂമാഹി 4, പന്ന്യന്നൂര്‍ 12, പാട്യം 1,2,5, പായം 2, പയ്യന്നൂര്‍ നഗരസഭ 4,9,28,33, പെരളശ്ശേരി 5, പെരിങ്ങോം വയക്കര 9,16, തലശ്ശേരി നഗരസഭ 21,35, ഉളിക്കല്‍ 9,17, വേങ്ങാട് 1,20 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ മാടായി 5, നടുവില്‍ 3, പന്ന്യന്നൂര്‍ 7, പരിയാരം 9, പായം 1, പയ്യാവൂര്‍ 2 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും. നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന ചെറുപുഴ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിനെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.
Post a Comment