കണ്ണൂർ ഗവ. ഐ.ടി.ഐ. അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ഒന്നാംഘട്ട പ്രവൃത്തി ഉദ്ഘാടനം ചെയ്തു



മികച്ച വ്യാവസായിക പരിശീലനസ്ഥാപനങ്ങളുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ. വ്യാവസായിക പരിശീലനവകുപ്പ് കണ്ണൂർ മേഖലാകേന്ദ്രം കെട്ടിടോദ്ഘാടനവും ഗവ. ഐ.ടി.ഐ. അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഒന്നാംഘട്ട പ്രവൃത്തി ഉദ്ഘാടനവും ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിയിൽനിന്ന് അനുവദിച്ച 4.1 കോടി രൂപയുടെ ഒന്നാംഘട്ട നിർമാണപ്രവൃത്തികൾക്കാണ് തുടക്കംകുറിക്കുന്നത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായിരുന്നു.
കോർപ്പറേഷൻ മേയർ സി.സീനത്ത്, വ്യവസായ പരിശീലനവകുപ്പ് ഡയറക്ടർ എസ്.ചന്ദ്രശേഖർ, ജോയിന്റ് ഡയറക്ടർ കെ.പി.ശിവശങ്കരൻ, കോർപ്പറേഷൻ കൗൺസിലർമാരായ എ.പി.അജിത, എൻ ബാലകൃഷ്ണൻ, ഐ.ടി.ഐ. പ്രിൻസിപ്പൽ കെ.എ.ആബിദ, കെ.ജിഷാകുമാരി, ഡോ. ജോസഫ് ബെനവൻ, വി.കൃഷ്ണൻ, പ്രമോദ് കളത്തിൽ, കെ.എം.വൈഷ്ണവ് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement