ഇരിട്ടി: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ഇരിട്ടി നഗരസഭ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ പ്രവർത്തനം ആരംഭിച്ചതിനെ തുടർന്ന് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ ഓഫീസ് പ്രവർത്തനം താൽക്കാലികമായി കീഴൂർ വി യുപി സ്കൂളിലേക്ക് മാറ്റിയതായും പ്ലസ് വൺ അഡ്മിഷൻ ഉൾപ്പെടെയുള്ള ഹയർ സെക്കണ്ടറി സ്കൂളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് രക്ഷിതാക്കളും വിദ്യാർത്ഥികളും ഇനി മുതൽ കീഴൂർ വി യുപി സ്കൂളിൽ താൽക്കാലികമായി ഒരുക്കിയ ഓഫീസുമായി ബന്ധപ്പെടണമെന്നും പ്രിൻസിപ്പാൾ കെ. ഇ .ശ്രീജ ടീച്ചർ അറിയിച്ചു.
Post a Comment