വിമൻസ് ടി-20 ചലഞ്ച് വരുന്ന നവംബറിൽ നടക്കുമെന്ന് റിപ്പോർട്ട്. നവംബർ 4 മുതൽ 9 വരെ ടൂർണമെൻ്റ് നടക്കുമെന്ന് ഒരു മുതിർന്ന ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎഇയിലാണ് ടി-20 ചലഞ്ചും നടക്കുക.
“അതെ, ടൂർണമെൻ്റ് നടത്താനുള്ള തിയതികൾ തീരുമാനിച്ചുകഴിഞ്ഞു. നവംബർ 4 മുതൽ 9 വരെയാവും അത് നടക്കുക. മൂന്ന് ടീമുകൾ തമ്മിൽ റൗണ്ട് റോബിൻ രീതിയിലാവും പോരാട്ടം. അവസാനം ഫൈനലും നടക്കും. ആകെ നാല് മത്സരങ്ങൾ. ഫൈനൽ നവംബർ 9നാണ് തീരുമാനിച്ചിരിക്കുന്നത്.”- ബിസിസിഐ അംഗം പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Post a Comment