ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ ഇ – ചെല്ലാന്‍ സംവിധാവുമായി കേരളാ പൊലീസ്. വാഹനം പരിശോധിച്ച് നാഷണല്‍ വെഹിക്കിള്‍ ഡേറ്റാബേസുമായി (പരിവാഹന്‍) ബന്ധപ്പെടുത്തി ഇ -ചെല്ലാന്‍ പിഒഎസ് ഡിവൈസ് വഴി പിഴ നല്‍കുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നത്. വാഹനത്തിന്റെ / ലൈസന്‍സിയുടെ മുന്‍കാല പിഴ പരിശോധിച്ചറിയുവാനും തത്സമയം തന്നെ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് / ഇന്റര്‍നെറ്റ് ബാംങ്കിംഗ് / കാഷ് പേയ്മെന്റ് വഴി പിഴ അടയ്ക്കുന്നതിനുമുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഇ – ചെല്ലാന്‍ സംവിധാനത്തിന് ഈമാസം 22ന് തുടക്കമാകും. പ്രാരംഭഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ച് നഗരങ്ങളിലാണ് ഈ പദ്ധതി നിലവില്‍ വരിക
Post a Comment