ത​ല​ശേ​രി​യി​ൽ സി​പി​ഐ നേ​താ​വി​ന്റെ വീ​ടി​നും, ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​നും ബോം​ബേ​റ്..




നി​ട്ടൂ​ർ എ​ട​ത്തി​ല​മ്പ​ല​ത്ത് സി​പി​ഐ നേ​താ​വി​ന്റെ വീ​ടി​നും ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​നും ബോം​ബേ​റ്. സി​പി​ഐ ത​ല​ശേ​രി ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി കാ​രാ​യി സു​രേ​ന്ദ്ര​ന്റെ എ​ട​ത്തി​ല​മ്പ​ല​ത്തെ സ്നേ​ഹ സ​നു എ​ന്ന വീ​ടി​നു നേ​രെ​യാ​ണ് ഇ​ന്ന​ലെ അ​ർ​ധ രാ​ത്രി​യി​ൽ ബോം​ബേ​റ് ന​ട​ന്ന​ത്.
സ്ഫോ​ട​ന​ത്തി​ൽ വീ​ടി​ന്റെ ഗേ​റ്റ് ലൈ​റ്റും ശ്രീ നാ​രാ​യ​ണ ഗു​രു​വി​ന്റെ ഫോ​ട്ടോ​യും ത​ക​ർ​ന്നു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ.​പി. സ​ന്തോ​ഷ്, സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം സി.​പി.​ഷൈ​ൻ, എ.​പ്ര​ദീ​പ​ൻ എ​ന്നി​വ​ർ സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് എ​ട​ത്തി​ല​മ്പ​ല​ത്തെ ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​നു നേ​രെ ബോം​ബേ​റു​ണ്ടാ​യ​ത്. സ്​ഫോ​ട​ന​ത്തി​ൽ കാ​ര്യാ​ല​യ​ത്തി​ന്റെ മേ​ൽ​ക്കൂ​ര​യും ജ​ന​ലും ബ​ൾ​ബു​ക​ളും ത​ക​ർ​ന്നു .

പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ങ്ങ​ളി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കെ.​ലി​ജേ​ഷ്, എം.​പി സു​മേ​ഷ്, പി.​പി. സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement