വ്യാപാരി വ്യവസായ സമിതിയുടെ ഇടപെടൽ ഫലം കണ്ടു ; തദ്ദേശ- വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ചു
വ്യാപാര വ്യവസായ സമിതിയുടെ ശക്തമായ ഇടപെടലിലൂടെ തദ്ദേശ- വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി 2020 സെപ്തംബർ 30 വരെയായി ദീർഘിപ്പിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി . ആദ്യം മാർച്ച് 20 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത് പിന്നീട് കോവിഡ് പശ്ചാത്തലത്തിൽ പിഴ കൂടാതെ ലൈസൻസ് പുതുക്കുന്നതിന് ജൂൺ 30
വരെ സമയം അനുവദിച്ചിരുന്നു .എന്നാൽ പല മേഖലകളും കണ്ടൈൻമെന്റ് സോണുകളായതിനാലും മറ്റു പല കാരണങ്ങൾ കൊണ്ട് വ്യാപാരികൾക്ക് ലൈസൻസ് പുതുക്കാൻ സാധിക്കാത്തതിനെ പറ്റിയും , പിഴ കൂടാതെ പുതുക്കാനുള്ള കാലാവധി കഴിഞ്ഞതിനാൽ ഭീമമായ തുക വേണ്ടത് ചൂണ്ടിക്കാണിച്ചും കേരള സംസ്ഥാന വ്യാപാര വ്യവസായ സമിതി സംസ്ഥാന കമ്മിറ്റി , തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് നിവേദനം നൽകിയിരുന്നു .ഇതിന്റെ ഫലമായാണ് തദ്ദേശ- വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി 2020 സെപ്തംബർ 30 വരെയായി ദീർഘിപ്പിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്
Post a Comment