എംഎസ് ധോണിയുടെ റെക്കോർഡ് തകർത്ത് എലിസ ഹീലി



മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ റെക്കോർഡ് തകർത്ത് ഓസീസ് വനിതാ ടീം വിക്കറ്റ് കീപ്പർ എലിസ ഹീലി. ടി-20യിൽ ഏറ്റവുമധികം വിക്കറ്റുകളിൽ പങ്കാളിയായ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡാണ് ധോണിയെ മറികടന്ന് ഹീലി സ്വന്തമാക്കിയത്. ന്യൂസീലൻഡിനെതിരെ നടന്ന രണ്ടാം ടി-20യിലാണ് ഹീലി ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കിയത്

ന്യൂസീലൻഡ് നിരയിലെ രണ്ട് താരങ്ങളുടെ വിക്കറ്റുകളിലാണ് ഹീലി പങ്കാളിയായത്. ഏമി സാറ്റെർത്ത്‌വെയ്റ്റിനെ ജോർജിയ വെയർഹാമിൻ്റെ പന്തിൽ സ്റ്റമ്പ് ചെയ്ത ഹീലി ജോർജിയയുടെ പന്തിൽ തന്നെ ലോറൻ ഡൗണിനെ വിക്കറ്റിനു പിന്നിൽ പിടികൂടി. നിലവിൽ 114 മത്സരങ്ങളിൽ നിന്ന് 92 ഡിസ്മിസലുകളാണ് ഹീലിക്കുള്ളത്. ധോണിക്കുള്ളത് 98 മത്സരങ്ങളിൽ നിന്ന് 91 ഡിസ്മിസലുകളാണ്. ഇതോടെ ടി-20യിൽ ഏറ്റവുമധികം വിക്കറ്റുകളിൽ പങ്കാളിയായ വിക്കറ്റ് കീപ്പർ എന്നെ റെക്കോർഡും ഹീലി കരസ്ഥമാക്കി.

മത്സരത്തിൽ ഓസ്ട്രേലിയ 8 വിക്കറ്റിന് ന്യൂസീലൻഡിനെ കീഴ്പ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡിന് 19.2 ഓവറിൽ 128 റൺസെടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ 16.4 ഓവറിൽ 2 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ആദ്യ മത്സരവും വിജയിച്ച ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കുകയും ചെയ്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement