പാപ്പിനിശ്ശേരിയിലെ മന്ത്രി ഇ.പി ജയരാജന്റെ വീട്ടിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. യുവമോർച്ച നേതാവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ സംഘർഷമായി.ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാരിയർ അറസ്റ്റിൽ. പാപ്പിനിശ്ശേരി ടൗണിൽ യുവമോർച്ച–ഡിവൈഎഫ്ഐ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുന്നു.
യുവമോർച്ചാ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കഴിഞ്ഞ ദിവസം ഇപി ജയരാജൻറെ മട്ടന്നൂരിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടക്കം പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു
Post a Comment