2015 നവംബറിലാണ് ഇന്ന് നിലവിലുള്ള ഭരണസമിതി അധികാരത്തിൽ വന്നത് .. നവകേരള മിഷൻ ദൗത്യത്തിലൂടെ അഴീക്കോട് ഗ്രാമപഞ്ചായത്ത് വികസന പാതയിലേക്ക് അടിവെച്ച് മുന്നേറുകയാണ് .. അടിസ്ഥാന വികസനം ക്ഷേമ പ്രവർത്തനം സംയോജിത വികസനം തുടങ്ങിയ പദ്ധതികൾ തയ്യാറാക്കി നടപ്പിൽ വരുത്തുക വഴി ജനപങ്കാളിത്തത്തോടെ അധികാര വികേന്ദ്രീകരണത്തിന്റെ പ്രാദേശിക വികസന സാദ്ധ്യതകളുടെ നേർകാഴ്ചകളായി മാറുകയാണ് .. ഈ കാലയളവിൽ പദ്ധതി വിഹിതത്തിന് ആകെ 374382814 രൂപ ചെലവഴിച്ചു .. 2020-21 സാമ്പത്തിക വർഷത്തേക്ക് 137321127 രൂപ അടങ്കൽ തുകയ്ക്കുള്ള പദ്ധതികൾക്ക് അംഗീകാരം വാങ്ങി നിർവ്വഹണം നടത്തി വരികയാണ് ..
#കൃഷിയും_അനുബന്ധമേഖലകളും: -
ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്ക് പദ്ധതികൾ തയ്യാറാക്കി തരിശ് രഹിത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കാൻ പാടശേഖരങ്ങൾ സജീവമാക്കി, ജൈവകൃഷി പ്രോത്സാഹിപ്പിച്ചു .. കാർഷിക മേഖലയിൽ യന്ത്രവൽക്കരണവും നൂതന ആശയങ്ങളും നടപ്പിലാക്കി .. നെല്ലുൽപാദനം 18% വും പച്ചക്കറി ഉൽപാദനം 46% വും വർദ്ധിപ്പിക്കാൻ സാധിച്ചു .. ഈ കാലയളവിൽ കാർഷിക മേഖലയിൽ 35391758 രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കി..
#മൃഗസംരക്ഷണം:
മൃഗസംരക്ഷണ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി വ്യത്യസ്തങ്ങളായ പദ്ധതികൾ നടപ്പിലാക്കി ... 70% പാൽ ഉൽപാദനത്തിലും 50% മുട്ട ഉൽപാദനത്തിലും സ്വയം പര്യാപ്തത കൈവരിക്കാനായി ... ഈ കാലയളവിൽ 15531022 രൂപയുടെ പദ്ധതികൾ നടപ്പിലാക്കി ..
#ഫിഷറീസ്മേഖല:
മത്സ്യ ബന്ധന മേഖലയിലും അനുബന്ധ മേഖലകളിലും കൂടി ഈ കാലയളവിൽ 20830011 രൂപയുടെ പദ്ധതികൾ നടപ്പിലാക്കി ..
#പശ്ചാത്തല_വികസനം:
പശ്ചാത്തല മേഖലയിൽ ഈ കാലയളവിൽ മുൻഗണനാ ക്രമത്തിൽ പദ്ധതികൾ തയ്യാറാക്കി .. 139 കി.മി. പുതിയ റോഡ് നിർമ്മിച്ച് ടാർ ചെയ്തു .. 38 കി.മി. റോഡുകൾ റീ ടാർ ചെയ്തു .. 3 കി.മി. ഫൂട്പാത്ത് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി .. ഈ ഇനങ്ങളിൽ മൊത്തം 103495969 രൂപ ചിലവഴിച്ചു ..
#ആരോഗ്യം_കുടിവെള്ളം :-
കുടിവെള്ള ക്ഷാമം പരിഹരിക്കാനായി പൈപ്പ് ലൈൻ നീട്ടൽ കോളനിയിൽ ഉൾപ്പെടെ, മറ്റ് ജല സംരക്ഷണ പ്രവർത്തനങ്ങൾ , 149.66 കി.മി പൈപ്പ് ലൈൻ പുതുതായി സ്ഥാപിച്ചതടക്കം ഇതിനായി 8080032 രൂപ ചിലവഴിച്ചു.. കുടിവെള്ള സ്വയം പര്യാപ്തതയ്ക്കായി 'ജൽജീവൻ' പദ്ധതി ആസൂത്രണം ചെയ്തു..
#ആരോഗ്യം:
ആർദ്രം മിഷനിലൂടെ ജനങ്ങൾ ആഗ്രഹിച്ച രോഗിസൗഹൃദ ജനസൗഹൃദ മേഖലയായി ആരോഗ്യരംഗം മാറി .. സി എച്ച് സി യിൽ മെച്ചപ്പെട്ട ആരോഗ്യ സേവനം ഉറപ്പാക്കി .. കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി .. ആയുർവേദം ഹോമിയോ എന്നിവിടങ്ങളിലെ സേവനം മെച്ചപ്പെടുത്തി ..പാലിയേറ്റീവ് കെയർ പദ്ധതി നടപ്പിലാക്കി .. ഇതിനെല്ലാം കൂടി ഈ കാലയളവിൽ 12123018 രൂപയുടെ പദ്ധതികൾ നടപ്പിലാക്കി ..
#ശുചിത്വം:
നവകേരള മിഷന്റെ ഭാഗമായി ഹരിത കേരള മിഷൻ പദ്ധതിയിലൂടെ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശത്തിലൂന്നി മാലിന്യ നിർമ്മാർജ്ജനത്തിനായി ഉറവിടമാലിന്യ സംസ്കരണത്തിന്ന് വൈവിദ്ധ്യമാർന്ന പദ്ധതികൾ നടപ്പിലാക്കി ... ഇതിനായി 106980036 രൂപ ചിലവഴിച്ചു ... ഈ കാലയളവിൽ 920 റിംഗ് കമ്പോസ്റ്റുകളും 850 പൈപ്പ് കമ്പോസ്റ്റുകളും 117 ബയോഗ്യാസ് പ്ലാന്റുകളും അനുവദിച്ചിട്ടുണ്ട് ..
#പട്ടികജാതി_മേഖല:
പട്ടികജാതി മേഖലയിൽ ഭവന നിർമ്മാണം പുനരുദ്ധാരണം വാസയോഗ്യമാക്കൽ, സൗരോർജ്ജ വിളക്കുകൾ ,സൈക്കിൾ, ലാപ്ടോപ്പ്, പഠനമുറി, വാട്ടർ ടാങ്ക്, കുടിവെള്ള കണക്ഷൻ, കിണർ നിർമ്മാണം, വിവാഹ ധനസഹായം, സാംസ്ക്കാരിക നിലയങ്ങളുടെ നവീകരണം, എസ്.സി. നഴ്സറി സ്ക്കൂൾ റിപ്പയർ എന്നിവയ്ക്കായി 30972715 രൂപയുടെ പദ്ധതികൾ നടപ്പിലാക്കി ...
#വിദ്യാഭ്യാസം_കല_സംസ്കാരം:
വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി .. വായനശാലകൾക്ക് പുതിയ കെട്ടിടവും, അറ്റകുറ്റപണികൾ ചെയ്തും, ഫർണിച്ചറുകൾ നൽകുകയും ചെയ്തു .. വിദ്യാർത്ഥികൾക്ക് സൈക്കിൾ ലാപ്ടോപ്പ് ഫർണ്ണിച്ചർ, സ്ക്കൂളുകൾക്ക് പത്രമാസികകൾ, എസ്.എസ്.എ വിഹിതം, തുടർവിദ്യാഭ്യാസ പരിപാടി എന്നിവയ്ക്കായി 39201587 രൂപയുടെ പദ്ധതികൾ നടപ്പിലാക്കി...
#സാമൂഹ്യക്ഷേമം:
മുതിർന്ന പൗരന്മാർക്കായി പകൽ വീട് നിർമ്മിച്ചു .. വയോജനങ്ങൾക്ക് കട്ടിൽ, സാന്ത്വന പരിചരണം, സൗജന്യ മരുന്ന്, ഫിസിയോ തെറാപ്പി, യോഗ, വയോജന അയൽക്കൂട്ടം എന്നിവ നടപ്പാക്കി .. ഈ കാലയളവിൽ 658 കട്ടിൽ വിതരണം ചെയ്തു ..
#ഭിന്നശേഷി_പ്രത്യേക_പരിഗണന #അർഹിക്കുന്നവർ:
പ്രത്യേക പരിഗണന അർഹിക്കുന്നവർക്കായി സ്കോളർഷിപ്പ്, ഉപകരണങ്ങൾ, മുച്ചക്ര വാഹനം എന്നിവ നൽകുന്നതിനുള്ള പദ്ധതികൾ നടപ്പാക്കി .. കമ്മ്യൂണിറ്റി ഡിസബിലിറ്റി പ്രോഗ്രാം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു .. 2020-ൽ യു.എൻ ചെയർ പാർട്ണർ പദവി ലഭിച്ചു .. ഇതിലേക്കായി 831968 രൂപ ചിലവഴിച്ചു ..
#ക്ഷേമ_പെൻഷനുകൾ:
കർഷക തൊഴിലാളി : 264
വാർദ്ധക്യകാലം : 4661
തൊഴിൽ രഹിതം : 2
ഭിന്നശേഷി : 484
വിധവാ : 1581
അവിവാഹിത. : 519
#വനിതാ_ശിശു_വികസനം:
പദ്ധതി വിഹിതത്തിന്റെ 10% വനിതാ ശിശു വികസനത്തിന് മാറ്റി വയ്ക്കുന്നുണ്ട് .. പഞ്ചായത്തിന് കീഴിൽ 45 അoഗൻവാടികളും ഒരു ശിശു വികസന കേന്ദ്രവും പ്രവർത്തിച്ചു വരുന്നു .. 3 പുതിയ അംഗൻവാടികൾ നിർമ്മിച്ചു ..പൊളിഞ്ഞു വീഴാറായ അംഗൻവാടി പൊളിച്ചു പുതുതായി പണിതു .. അംഗൻവാടി പോഷകാഹാരം , ഹോണറേറിയം, മറ്റ് പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഇതിനകം 29445500 രൂപ ചിലവഴിച്ചു ..
#കുടുംബശ്രീ:
245 യൂണിറ്റിലായി 20435880 രൂപ സമ്പാദ്യമുള്ള വിപുലമായ സംഘടനാ സംവിധാാനമുള്ള സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയായി പ്രവർത്തിച്ചു വരുന്നു .. കൊറോണക്കാലത്തെ മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയിൽ കൂടി 22800000 രൂപ സർക്കാർ സഹായവും ഈ കാലയളവിൽ ലഭ്യമാക്കിയിട്ടുണ്ട് ..
#തൊഴിലുറപ്പ്_പദ്ധതി:
തൊഴിലുറപ്പ് പദ്ധതിയിലൂടെ നീർത്തടാധിഷ്ഠിത വികസന പ്രവർത്തനങ്ങളും പാശ്ചാത്തല മേഖലയിലെ പ്രവർത്തനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള പ്രവർത്തനങ്ങൾ എന്നിവ നടപ്പാക്കി ... ആകെ 86062 തൊഴിൽ ദിനങ്ങളിൽ കൂടി 22212000 രൂപ കൂലിയിനത്തിൽ വിതരണം ചെയ്തു ...
Post a Comment