കയ്യൂർ–ചീമേനി ,ചെറുവത്തൂർ എന്നീ പഞ്ചായത്തുകളിൽ കോവിഡ് വ്യാപിക്കുന്നു




കയ്യൂർ–ചീമേനി , ചെറുവത്തൂർ എന്നീ പഞ്ചായത്തുകളിൽ കോവിഡ് വ്യാപിക്കുന്നു. 2 പഞ്ചായത്തുകളിലുമായി 34 പേർക്ക് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചു. 70 വയസുള്ളവർ മുതൽ 2 വയസുള്ള കുട്ടികളടക്കം കോവിഡ് പോസിറ്റീവായവരിൽപ്പെടും. കയ്യൂർ–ചീമേനി  പ​ഞ്ചായത്തിലെ കിണർമുക്ക്, മുഴക്കോത്ത്, ചെറുവപ്പാടി എന്നിവിടങ്ങളിലുള്ള 15 പേർക്കും ചെറുവത്തൂർ പഞ്ചായത്തിൽ വെങ്ങാട്ട് ഗ്രാമത്തിലെ ഒരു കുടുംബത്തിലെ 3 പേർക്കടക്കം അച്ചാംതുരുത്തി, കൈതക്കാട്, കാടങ്കോട്, കുണ്ടുപടന്ന എന്നിവിടങ്ങളിലുള്ളവർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. അതെ സമയം കോവിഡ് 19 ന്റെ സാഹചര്യത്തിൽ ചെറുവത്തൂരിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കടകൾ രാവിലെ 8 മുതൽ വൈകിട്ട് 7 വരെ മാത്രമെ തുറന്ന് പ്രവർത്തിക്കുന്നുള്ളു. പൊലീസിന്റെ നേതൃത്വത്തിൽ കർശന പരിശോധനയും നടക്കുന്നുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement