'ജോലി വേണം'; മോദിയുടെ പിറന്നാള്‍ ദിനം 'ദേശീയ തൊഴിലില്ലായ്മ ദിന'മാക്കി പ്രതിഷേധം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്‍മദിനം ദേശീയ തൊഴിലില്ലായ്മ ദിനമാക്കി ട്വിറ്ററില്‍ പ്രതിഷേധം. സെപ്റ്റംബര്‍ 17 മോദിയുടെ 70ാം ജന്‍മദിനമാണ്.രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിലാണ് യുവാക്കള്‍ അന്നേദിവസം പ്രതിഷേധ ദിനമാക്കിയത്. #17Sept17Hrs17Minutes, #NationalUnemploymentDay #രാഷ്ട്രീബേരോസ്ഗാരിദിവസ്, എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്വീറ്റുകള്‍. മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ തൊഴിലില്ലായ്മ സമാനതകളില്ലാത്തവിധം രൂക്ഷമായെന്ന് ട്വീറ്റുകളിലൂടെ അവര്‍ വിശദീകരിക്കുന്നു.

#രാഷ്ട്രീബേരോസ്ഗാരിദിവസ്, എന്ന ഹിന്ദി ഹാഷ്ടാഗില്‍ ഇതിനകം 1.68 ദശലക്ഷം ട്വീറ്റുകളുണ്ടായി. കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്‍ഡ്യന്‍ ഇക്കോണമി വിലയിരുത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തൊഴിലില്ലായ്മയില്‍ 23 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്നാണ് കണക്കാക്കിയത്. അതേസമയം പ്രതിഷേധത്തിന് പിന്‍തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്

രൂക്ഷമായ തൊഴിലില്ലായ്മ, ഈ ദിവസത്തെ, ദേശീയ തൊഴിലില്ലായ്മ ദിനമെന്ന് വിളിക്കാന്‍ യുവാക്കളെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. ജോലിയെന്നത് അന്തസ്സാണ്. എത്രകാലം സര്‍ക്കാരിന് അത് നിഷേധിക്കാനാകുമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. മോദി അനുകൂലികള്‍ അദ്ദേഹത്തിന്റെ ജന്‍മദിനം ആഘോഷമാക്കുമ്പോഴാണ് തൊഴില്‍ ചോദിച്ചുകൊണ്ട് യുവാക്കളുടെ പ്രതിഷേധവും പുരോഗമിക്കുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement