ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ സ്ഥാപനകനേതാക്കളിലൊരാളുമായ ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. രാജ്യത്തെ ഏറ്റവും സീനിയറയാ പാർലമെൻ്റ് അംഗങ്ങളിൽ ഒരാളായിരുന്നു. വാജ്പേയ് സർക്കാരിൽ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ നിർണായക വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.
സൈന്യത്തിൽ നിന്നും വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് വന്ന ജസ്വന്ത് സിംഗ് ബിജെപിയുടെ രൂപീകരണം മുതൽ പാർട്ടിയുടെ ദേശീയമുഖമായി നിലകൊണ്ട നേതാവാണ്. ജസ്വന്ത് സിംഗിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർ അനുശോചിച്ചു.
Post a Comment