കണ്ണൂർ, ഉളിയിൽ : കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രകടനത്തിന് നേരെ രണ്ടിടത്ത് ബോംബേറ്. മട്ടന്നൂരിനടുത്ത് ഉളിയില്‍ പടിക്കച്ചാലിലും ശിവപുരം പടുപാറയിലും ബോംബെറിഞ്ഞത്
ബോംബുകള്‍ എറിഞ്ഞതിനെ തുടര്‍ന്ന് പടിക്കച്ചാൽ സ്വദേശി റാസിഖിന് പരിക്കേറ്റു. പിന്നില്‍ ആര്‍.എസ്.എസാണെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ ആരോപിച്ചു. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന് നേരെയായിരുന്നു ബോംബേറ്. കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീനാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. സഹോദരിമാർക്കൊപ്പം കാറിൽ കൂത്തുപറമ്പിൽ നിന്നും കണ്ണവത്തെ വീട്ടിലേക്ക് പോവുകയായിരുന്നു സലാഹുദീൻ. ചുണ്ടയിൽ വെച്ച് ഇവരുടെ കാറിന് പിന്നിൽ ഒരു ബൈക്ക് ഇടിക്കുകയും ബൈക്ക് യാത്രക്കാരായ രണ്ട് പേർ റോഡിലേക്ക് വീഴുകയും ചെയ്തു. ഇതേതുടർന്ന് കാർ നിർത്തി പുറത്തിറങ്ങിയ സലാഹുദ്ദീനെ ഈ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ് റോഡിൽ വീണ സലാഹുദ്ദീനെ റോഡിനരികിലേക്ക് വലിച്ചിട്ട ശേഷം ഇവർ ബൈക്കിൽ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സഹോദരിമാരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പിന്നീട് തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. എബിവിപി നേതാവായിരുന്ന ശ്യാമ പ്രസാദിനെ കൊലപ്പെടുത്തിയ കേസിൽ ഏഴാം പ്രതിയായിരുന്നു സലാഹുദ്ദീൻ. കൊലപാതകത്തിന് പിന്നിൽ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ നേതൃത്വം ആരോപിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി.
Post a Comment