മാഹിയിൽ ഇന്ന് 9 കോവിഡ്-19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു



മാഹിയിൽ ഇന്ന് നടത്തിയ  3 പരിശോധനാഫലങ്ങളിൽ RTPCR ടെസ്റ്റിലൂടെയും  റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെയും 6 പോസറ്റീവ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്യ്തത്..

 കഴിഞ്ഞ ദിവസം കൊയ്യോട്ട്‌ തെരു ഗണപതി ക്ഷേത്രത്തിനു സമീപം കോവിഡ് പോസിറ്റീവ് ആയ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്കത്തിൽ പെട്ട  2 പേർ ഇന്ന് പരിശോധനയിൽ കോവിഡ് പോസിറ്റീവായി.

 ചെറുകല്ലായ്‌ എം എൽ എ  റോഡിൽ ഇയ്യിടെ റിപ്പോർട്ട് ചെയ്ത ഒരു പോസിറ്റീവ് കേസിന്റെ സമ്പർക്കത്തിലുള്ള ഒരാൾക്ക്   പരിശോധനയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 കഴിഞ്ഞ ദിവസം കസ്തൂർബാ ഗാന്ധി സ്കൂളിനു സമീപത്തിലുള്ള ഒരു വീട്ടിൽ പോസിറ്റീവ് ആയ ആളുടെ സമ്പർക്കത്തിൽ പെട്ട അതേ വീട്ടിലെ 6 പേർക്ക് കോവിഡ് പരിശോധനയിൽ ഇന്ന് പോസിറ്റീവായി.

  മാഹിയിൽ  ഇന്ന് 316 ടെസ്റ്റുകൾ ചെയ്തിട്ടുണ്ട്.  

   മാഹി ജനറൽ ആശുപത്രിയിൽ കോവിഡ്   പോസിറ്റീവായി പ്രവേശിപ്പിച്ചിരുന്ന 3 പേരെ പരിശോധനയിൽ നെഗറ്റീവായതിനാൽ ഇന്ന് ഡിസ്ചാർജ് ചെയ്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement