ചക്കരക്കൽ ടൗണിലെ മുഴുവൻ കടകളും 7 ദിവസത്തേക്ക് അടച്ചിടും


ചക്കരക്കൽ ടൗണിലെ ചുമട്ടുതൊഴിലാളികൾക്കിടയിലും, വ്യാപാരികൾക്കിടയിലും കോവിഡ് 19 പോസറ്റീവ് സ്ഥിതീകരിച്ച സാഹചര്യത്തിൽ വ്യാപാരികൾക്ക് വീണ്ടും പ്രതിസന്ധി,

ചക്കരക്കൽ ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും നാളെ (30.9. 2020 ) മുതൽ അടച്ചിടണം.
ഇന്ന് (29.9.2020)ചേർന്ന ഓൺലൈൻ മീറ്റിങ്ങിൽ ബഹു: കണ്ണൂർ DYSP, ചക്കരക്കൽ CI, SI, രാഷ്ട്രീയ സാമൂഹ്യ സംഘടന നേതാക്കൾ, പഞ്ചായത്ത് സെക്രട്ടറി, പ്രസിഡൻ്റുമാർ, എന്നിവരെല്ലാം കൂടി ചേർന്ന് എടുത്ത തീരുമാനപ്രകാരം കോ വിഡ് വ്യാപനം രൂക്ഷമായതിൻ്റെ പശ്ചാതലത്തിൽ ചക്കരക്കൽ ടൗണിലെ മുഴുവൻ കടകളും 7 ദിവസത്തേക്ക് അടച്ചിടണം എന്നാണ് തീരുമാനമായത്. ഇത് വ്യാപാരികൾ വീണ്ടും പ്രതിസന്ധിയിലേക്ക് പോകാനാണ് സാധ്യത.
അവശ്യസാധനങ്ങൾ വിൽക്കുന്ന (പഴം, പച്ചക്കറി, ബേക്കറി ) ഇന്ന് കോവിഡ് 19 പോസറ്റീവ് സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളികളുമായി സമ്പർക്കത്തിലേർപ്പെടാത്ത കടകൾക്ക്നാളെ (30.9.2020) ഉച്ചയ്ക്ക് 2 മണി വരെ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സാധനങ്ങൾ കാലിയാക്കാം. അതിനു ശേഷം 7 ദിവസത്തേക്ക് പൂർണമായും അടച്ചിടണം.
   വ്യാപാരികൾക്ക് പൂർണമായി യോജിപ്പില്ലെങ്കിലും രോഗവ്യാപനത്തെ തടയുന്നതിനു വേണ്ടി ഈ തീരുമാനങ്ങൾ അംഗീകരിക്കുക എന്നത് മാത്രമാണ് വ്യാപാര സമൂഹത്തിൻ്റെയും ഏകമാർഗ്ഗം.

  സഹകരിക്കുകയല്ലാതെ രക്ഷയില്ല

                       എന്ന്
      KV VS ചക്കരക്കൽ
             യൂണിറ്റ്

Post a Comment

Previous Post Next Post

Join Whatsapp

Advertisement