കണ്ണൂർ ജില്ലയിലെ 55 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍


കണ്ണൂർ :ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 55 .തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 10, 11, അഞ്ചരക്കണ്ടി 9, ആന്തൂര്‍ നഗരസഭ 6, ആറളം 10, 11, ചപ്പാരപ്പടവ് 4, ചെമ്പിലോട് 2, 18, ചെങ്ങളായി 4, ചെറുകുന്ന് 6, ചിറക്കല്‍ 19, 20, ചിറ്റാരിപറമ്പ 8, എരമം കുറ്റൂര്‍ 6, ഇരിക്കൂര്‍ 4, കണിച്ചാര്‍ 6, 11, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 22, 30, കീഴല്ലൂര്‍ 9, കൂടാളി 12, കൊട്ടിയൂര്‍ 2, കുഞ്ഞിമംഗലം 4, 13, കുറുമാത്തൂര്‍ 4, 7, 9, കൂത്തുപറമ്പ നഗരസഭ 24, മാലൂര്‍ 3, 12, മാട്ടൂല്‍ 14, മുഴക്കുന്ന് 14, നാറാത്ത് 15, പാനൂര്‍ നഗരസഭ 20, പാപ്പിനിശ്ശേരി 13, പരിയാരം 4, 5, പയ്യന്നൂര്‍ നഗരസഭ 1, 2, 36, പെരിങ്ങോം വയക്കര 4, 5, പിണറായി 1, തളിപ്പറമ്പ് നഗരസഭ 10, 18, 33, തലശ്ശേരി നഗരസഭ 49, തില്ലങ്കേരി 4, തലശ്ശേരി നഗരസഭ 32 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കണിച്ചാര്‍ 1, കീഴല്ലൂര്‍ 1, നടുവില്‍  6, പടിയൂര്‍ കല്ല്യാട് 1, 3 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും. നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന ചെറുപുഴ 17, പയ്യാവൂര്‍ 6, പായം 5, ന്യൂമാഹി  9, തലശ്ശേരി നഗരസഭ 27, 28, 33 എന്നീ വാർഡുകൾ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.


Post a Comment

Previous Post Next Post

Join Whatsapp

Advertisement