കണ്ണാടിപ്പറമ്പ: നാറാത്ത് പഞ്ചായത്ത് പരിധിയിൽ സമ്പർക്കത്തിലൂടെയുള്ള കൊവിഡ് ബാധ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ കണ്ണാടിപ്പറമ്പ ടൗൺ ഇന്ന് വൈകീട്ട് 5 മണി മുതൽ ഒരാഴ്ചത്തേക്ക് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുവാൻ മയ്യിൽ പൊലീസ് ആഹ്വാനം. എന്നാൽ, ഇവർക്ക് ഹോംഡെലിവറി നടത്താവുന്നതാണ്. ധനകാര്യ സ്ഥാപനങ്ങൾ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. കണ്ടൈൻമെന്റ് സോണിനു പുറത്തുള്ളവർ അകത്തേക്കോ അകത്തുള്ളവർ പുറത്തേക്കോ പ്രവേശിക്കാൻ പാടില്ല. അടച്ചിടൽ ഏഴു ദിവസത്തേക്കാണെന്നും സ്ഥിതിഗതികൾ വിലയിരുത്തി പിന്നീട് വേണ്ട തീരുമാനമെടുക്കുമെന്നും മയ്യിൽ സി.ഐ 'കണ്ണാടിപ്പറമ്പ ഓൺലൈനി'നോടു പറഞ്ഞു..
നാറാത്ത് പഞ്ചായത്ത് പരിധിയിൽ കഴിഞ്ഞ ദിവസം കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്തിയ അമ്പതോളം പേരിൽ 16 പേർക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. പ്രധാനമായും നിലവിലെ കൊവിഡ് രോഗികളുമായി പ്രഫമ സമ്പർക്കം പുലർത്തിയ അമ്പതോളം പേരെയാണ് ടെസ്റ്റിന് വിധേയരാക്കിയിരുന്നത്. ഇതേതുടർന്നാണ് പൊലീസ് കണ്ണാടിപ്പറമ്പ ടൗൺ അടച്ചിടുവാൻ തീരുമാനിച്ചത്..⚠️⚠️
Post a Comment