മയ്യഴി തിരുനാൾ മഹോത്സവം ഒക്ടോബർ 5 മുതൽ 22 വരെ




വടക്കേ മലബാറിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസ ദേവാലയത്തിൽ വിശുദ്ധ അമ്മത്രേസ്സ്യായുടെ തിരുനാൾ മഹോത്സവം ഒക്ടോബർ 5 മുതൽ 22 വരെ നടത്തപ്പെടുന്നു. തികച്ചും കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു മായിരിക്കും തിരുനാൾ ആഘോഷം നടത്തപ്പെടുന്നത്. പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മിറ്റിയായിരിക്കും തിരുനാളിന് നേതൃത്വം വഹിക്കുന്നത്. . കോവിഡ് 19 പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രാർത്ഥിക്കുവാനും വിശുദ്ധ ബലിയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
ഭക്തർക്ക് വിശുദ്ധ അമ്മത്രേസ്യയുടെ അത്ഭുത രൂപം കണ്ടു പ്രാർത്ഥിക്കാനുമുള്ള അവസരം ഏർപ്പെടുത്തുന്നതാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement