കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് സംഘം കണ്ണവം ഭാഗത്തു
നടത്തിയ പരിശോധനയിൽ പഴശ്ശിരാജ കമ്മ്യൂണിറ്റി ഹാളിനു സമീപം വച്ച് 250 ലിറ്റർ വാഷ് കണ്ടെത്തി കേസെടുത്തു.. കൂത്തുപറമ്പ് റെയ്ഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ നജീബ്. കെ. കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെടുത്തത്. വലിയ കുഴിയിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു മറ്റൊരു പാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചു കെട്ടി സൂക്ഷിച്ച നിലയിൽ ആയിരുന്നു വാഷ് .പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീജിത്ത്. കെ സിവിൽ എക്സൈസ് ഓഫീസർമാരായ റോഷിത്ത്, സുനീഷ് കിള്ളിയോട്ട്, ജലീഷ്. പി, ശജേഷ്.സി.കെ ,എക്സൈസ് ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
Post a Comment