പൂഴിത്തല പള്ളിയത്ത് ഒരേ കുടുംബത്തിലെ 6 പേരും മാഹി തിരുവോണം വൈൻസിലെ രണ്ടു തൊഴിലാളികളും ആരോഗ്യ വകുപ്പിന്റെ രോഗ നിരീക്ഷണ പരിശോധനയിൽ കോവിഡ്-19 പോസിറ്റിവായി.
പന്തക്കൽ പൊതു ജന വായന ശാലക്കു സമീപം താമസിക്കുന്ന, ഇയ്യിടെ വിവാഹിതയായ ഒരു യുവതി കോവിഡ്-19 പരിശോധനയിൽ ഇന്ന് പോസിറ്റിവായി.
ചെറുകല്ലായ് ഒരു വീട്ടിലെ ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
പള്ളൂരിലെ ഒരു വീട്ടിലെ മൂന്ന് പേർക്കും ,
പള്ളൂരിൽ തന്നെയുള്ള മറ്റു രണ്ടു പേർക്കും കോവിഡ് സ്ഥിരീകരിച്ചു
ഇത് കൂടാതെ മാഹിയിൽ നിന്നും ചികിത്സയ്ക്കായി കോഴിക്കോട് പോയ പാറക്കൽ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
ഇദ്ദേഹത്തെ കോഴിക്കോട് നിന്നും കൊണ്ടുവന്നു മാഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മാഹിയിൽ ഇന്ന് 293 ടെസ്റ്റുകൾ ചെയ്തിട്ടുണ്ട്.
മാഹി ജനറൽ ആശുപത്രിയിൽ കോവിഡ് പോസിറ്റിവായി പ്രവേശിപ്പിച്ചിരുന്ന 2 പേരെ പരിശോധനയിൽ നെഗറ്റീവായതിനാൽ ഇന്ന് ഡിസ്ചാർജ് ചെയ്തു.
Post a Comment