ഇന്ന് മയ്യഴിയിൽ 10 കോവിഡ്-19 പോസിറ്റീവ് കേസുകൾ


 
മയ്യഴി :കഴിഞ്ഞ ദിവസം ചെമ്പ്ര സെന്റ് തെരേസാ സ്കൂളിനു സമീപം കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന ആളുടെ സമ്പർക്കത്തിലുള്ള 5 പേർക്ക് (2 കുട്ടികൾ ഉൾപ്പെടെ)  ഇന്ന് കോവിഡ്-19 പോസിറ്റിവായിട്ടുണ്ട്.

മാഹി സർക്കാർ ആശുപത്രിയിലെ ഒരു ആരോഗ്യ പ്രവർത്തകന് പരിശോധനയിൽ ഇന്ന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്‌.

പാറക്കലിൽ  പെട്രോൾ പമ്പിലെ രണ്ടു ജീവനക്കാരും, താഴെ പറമ്പത്ത് താമസിക്കുന്ന ഒരാളും രോഗലക്ഷങ്ങൾ കാരണമുള്ള പരിശോധനയിൽ പോസിറ്റീവ് ആയിട്ടുണ്ട്.

വാർഡ് 10, നാലുതറയിൽ താമസക്കാരനായ ഒരാളെ തലശ്ശേരി കോ- ഓപ്പറേറ്റിവ്‌ ഹോസ്പിറ്റലിൽ നടത്തിയ ടെസ്റ്റിലൂടെ കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മാഹി സർക്കാർ  ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement